പീഡനം: മുന്‍മന്ത്രി ഹാലപ്പ അറസ്റ്റില്‍

ഷിമോഗയിലെ സിഐഡി എസ്പി ഓഫീസില്‍ ഹാജരായ ഹാലപ്പയെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് എസ്പി ലോകേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഹാലപ്പയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ചോദ്യം ചെയ്യലില്‍ തനിക്കെതിരേയുള്ള കുറ്റങ്ങള്‍ ഹാലപ്പ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് കേസെന്ന് അദ്ദേഹം മൊഴി നല്‍കി
നവംബറില്‍ സുഹൃത്തായ വെങ്കിടേഷ്മൂര്‍ത്തിയുടെ ഭാര്യ ചന്ദ്രാവതിയെ അവരുടെ വീട്ടില്‍ വച്ചു പീഡിപ്പിച്ചു എന്ന വാര്‍ത്തകളെത്തുടര്‍ന്നു മെയ് ഒന്നിനാണ് കര്‍ണാടക ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ഹാലപ്പയ്ക്കു രാജിവയ്‌ക്കേണ്ടി വന്നത്.
മുന്‍കൂര്‍ ജാമ്യത്തിനായി ഹാലപ്പ ഷിമോഗ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.












Click it and Unblock the Notifications