കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുവിന്റെ പിന്‍ഗാമിയാണെന്ന് അമേരിക്കക്കാരി

  • By Lakshmi
Google Oneindia Malayalam News

ശ്രീനഗര്‍: യേശു ക്രിസ്തുവിന്റെ ബന്ധുവാണെന്ന അവകാശവുമായി അമേരിക്കന്‍ എഴുത്തുകാരി. യേശുവിന്റെ പിന്‍മുറക്കാരിയാണെന്ന് അവകാശപ്പെടുക മാത്രമല്ല കശ്മീരില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വിട്ടുകിട്ടണമെന്നും സുസൈന്‍ ഓള്‍സണ്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനെത്തുടര്‍ന്ന് ക്രിസ്തുവിന്റെ മൃതശരീരം സംരക്ഷിക്കുന്നെന്ന് പ്രചരണമുള്ള ശ്രീനഗറിലെ റോസബാല്‍ മന്ദിരം അടച്ചു.

പ്രാദേശിക പത്രപ്രവര്‍ത്തകനായ അസീസ് കശ്മീരി 1973ല്‍ എഴുതിയ ക്രൈസ്റ്റ് ഇന്‍ കശ്മീര്‍ എന്ന പുസ്തകത്തിലുടെയാണ് റോസബാല്‍ മന്ദിരം ജനശ്രദ്ധ ആകര്‍ഷിച്ചത്. റോസബാലില്‍ സംസ്‌കരിച്ചിരിക്കുന്ന യൂസ അസഫ് യേശുവാണെന്നാണ് പുസ്തകത്തിലെ അവകാശവാദം.

കുരിശുമരണം അതിജീവിച്ച് യേശു 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് കാശ്മീരില്‍ എത്തിയിരുന്നതായാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പിന്നീടുള്ള ജീവിത കാലം കാശ്മീരില്‍ ജീവിച്ച യേശുവിനെ റോസബാല്‍ മന്ദിരത്തില്‍ സംസ്‌കരിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഈ വാദങ്ങള്‍ ഒരു വിഭാഗത്തെ ആകര്‍ഷിച്ചു, ഇതോടെ റോസബാല്‍ മന്ദിരം സഞ്ചാരികളുടെ കേന്ദ്രമായി മാറി.

ഓള്‍സണ് പറയുന്നത് മറ്റൊരു കഥയാണ്, കുരിശിലേറ്റിയ ശേഷം യേശു ക്രിസ്തു 30 വര്‍ഷം കൂടി ജീവിച്ചിരുന്നവത്രേ. അദ്ദേഹം മര്‍ദ്ദലനക്കാരി മറിയയെ വിവാഹം ചെയ്തുവെന്നും ഈ ദമ്പതികള്‍ക്ക് ഒരു മകനും മകളും ഉണ്ടായെന്നും ഇവര്‍ പറയുന്നു.

യേശുവിന്റെ മകന്റെ പിന്‍തലമുറക്കാരിയാണെന്ന തന്റെ വാദം തെളിയക്കാന്‍ റോസാബലിലെ മൃതശരീരത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് ഓള്‍സണ്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ പൂര്‍വികന്റെ ഭൗതിക അവശിഷ്ടം കശ്മീരില്‍ നിന്ന് മാറ്റണമെന്നും ഇവര്‍ പറയുന്നു.

പരിശോധനയിലൂടെ ബന്ധുത്വം തെളിയിച്ച് ഭൗതിക അവശിഷ്ടം കൊണ്ടുപോകാനാണ് ഓള്‍സണ്‍ന്റെ പദ്ധതി. ഈ ലക്ഷ്യത്തിനായി റോസബാല്‍ മന്ദിരം കുത്തിത്തുറക്കാന്‍ ശ്രമം ഉണ്ടായതോടെ സംഭവം വിവാദമാകുകയായിരുന്നു.

ശവകുടീരത്തിന്റെ സംരക്ഷകരിലൊരാളായ മുഹമ്മദ് അമീന്‍ ഓള്‍സണ്‍ ചെയ്തത് ഇസ്ലാമിനോടുളള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി. ഖുറാന്‍ വിശ്വാസമനുസരിച്ച് മിശിഹാ എന്നറിയപ്പെടുന്ന യേശു കുരിശ്മരണം വരിച്ചിട്ടില്ല. ദൈവത്തിന്റെ സന്ദേശവാഹകനായ അദ്ദേഹം ജീവനോടെ മടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാശ്മീരില്‍ ഓള്‍സനെ അനുകൂലിക്കുന്നവര്‍ ഉണ്ട് . എന്തായാലും മതപണ്ഡിതന്മാരുമായി ആലോചിച്ചശേഷമേ ഇനി മന്ദിരം തുറക്കുകയുള്ളൂ എന്ന തീരുമാനത്തിലാണ് ചുമതലക്കാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X