കസബിനുള്ള തൂക്കുകയര്‍ ബക്‌സാറില്‍ ഒരുങ്ങുന്നു

തെരഞ്ഞെടുക്കപ്പെട്ട തടവുപുള്ളികള്‍ ചേര്‍ന്നാണ് തൂക്കുകയര്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ എവിടെ, ഏതു ജയിലില്‍ തൂക്കിക്കൊല നടക്കണമെങ്കിലും അതിനുള്ള കയര്‍ വരുന്നത് ബിഹാറിലെ ബക്‌സാര്‍ ജയിലില്‍നിന്നാണ്. 15 അടി നീളവും 3.75 കിലോഗ്രാം തൂക്കവുമുള്ള കയര്‍ നിര്‍മ്മിക്കുന്നത് ജെ 34 എന്ന പ്രത്യേകതരം ചണം ഉപയോഗിച്ചാണ്.
തടവുപുള്ളികള്‍ തന്നെയാണ് ചണംപിരിച്ച് കയറാക്കി, തൂക്കുകയര്‍ നിര്‍മ്മാണം നടത്തുന്നത്.2005 ല്‍ അഫ്‌സല്‍ ഗുരു എന്ന ഭീകരനെ തൂക്കാനാണ് ബക്‌സാര്‍ ജയിലില്‍ നിന്ന് അവസാനമായി തൂക്കുകയര്‍ നല്‍കിയത്. അതിനുശേഷം ഒരു തൂക്കുകയറിന്റെ ആവശ്യം വേണ്ടിവന്നിട്ടില്ല.
ഏതാണ്ട് ഒരു മാസമെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യം ചണം മെഴുകില്‍ മുക്കിവച്ച്, കട്ടിയുള്ള 16 ഇഴകള്‍ പിരിച്ചാണ് തൂക്കുകയര്‍ ഉണ്ടാക്കുന്നത്. ആകെ 28 പേരെ ബക്‌സാര്‍ കയര്‍ ഉപയോഗിച്ച് തൂക്കിക്കൊന്നിട്ടുണ്ട്.












Click it and Unblock the Notifications