പ്രഭാകരന്റെ അമ്മയ്ക്ക് വിസ അനുവദിച്ചു

ചികിത്സക്കുവേണ്ടിയാണ് പാര്‍വതി ഇന്ത്യയിലേയ്ക്കുവരുന്നത്. ഉപാധികളോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് വിസ അനുവദിച്ചിരിക്കുന്നത്.
പാര്‍വ്വതി അമ്മാളിന് ചികിത്സയ്ക്കുവരാനായി അനുമതി നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു
നേരത്തെ കോലാലംപൂരില്‍നിന്ന് ചെന്നൈയിലെത്തിയ ഇവരെ വിമാനത്താവളത്തില്‍നിന്നുതന്നെ തിരിച്ചയ നടപടി വന്‍ വാര്‍ത്തയായിരുന്നു.
നിരോധനമുള്ളതുകൊണ്ട് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇവരെ പുറത്തിറങ്ങാന്‍ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഇത് തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയപ്പോരിന് വഴിയൊരുക്കി.
മുഖ്യമന്ത്രി എം കരുണാനിധിയുടെ അറിവോടെയാണ് ഇവരെ നിലത്തിറക്കാതെ തിരിച്ചയച്ചതെന്ന് എംഡിഎംകെ നേതാവ് വൈക്കോ ആരോപിച്ചിരുന്നു.
പാര്‍വ്വതി അമ്മാളിനെ സ്വീകരിക്കാന്‍ പോയ തങ്ങളെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് തടഞ്ഞതെന്നും വൈക്കോ ആരോപിച്ചിരുന്നു.












Click it and Unblock the Notifications