കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാം രമേശിന് പ്രധാനമന്ത്രിയുടെ താക്കീത്

  • By Ajith Babu
Google Oneindia Malayalam News

Jairam Ramesh
ദില്ലി: ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികളെ വിമര്‍ശിയ്ക്കുന്ന രീതിയില്‍ ചൈനീസ് മണ്ണില്‍വെച്ച് പരാമര്‍ശം നടത്തിയ പരിസ്ഥിതി മന്ത്രി ജയറാം രമേശിന് പ്രധാനമന്ത്രിയുടെ താക്കീത്. മറ്റു മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ രമേശ് ഇടപെടരുതെന്നും അഭിപ്രായം പ്രകടിപ്പിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ചൈനയോടുള്ള ഇന്ത്യയുടെ നയത്തില്‍ ആശയക്കുഴപ്പമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു ചൈനീസ് കമ്പനിയുടെ ടെലികോം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ചിരുന്നു. ഇക്കാര്യം പരാമര്‍ശിച്ച് ജയറാം രമേശ് ബെയ്ജിങ്ങില്‍ പ്രസംഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. പ്രതിരോധത്തിലും പരിഭ്രമത്തിലും ഊന്നിയ ഇന്ത്യയുടെ സുരക്ഷാ നടപടികള്‍ നല്ലതല്ലെന്ന രീതിയിലായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോപ്പന്‍ഹേഗന്‍ ഉച്ചകോടിയ്ക്ക് പിന്നാലെ ഇന്ത്യയും ചൈനയും ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്്. ഈ സാഹചര്യത്തില്‍ ചൈനീസ് നിക്ഷേപത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഭയരഹിതമായ നിലപാട് സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാകണമെന്നും രമേശ് പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ജയറാം രമേശുമായി സംസാരിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികളെ എതിര്‍ക്കുന്ന വിധത്തില്‍ ജയറാം രമേശ് സംസാരിച്ചത് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ത്തിയിരുന്നു.

ചൈനയോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്ന് പ്രധാനമന്ത്രി രമേശിനോട് പറഞ്ഞു. വളരെ പ്രധാനപ്പെട്ട അയല്‍ക്കാരായ ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X