പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നു: പിള്ള
കൊച്ചി: തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് ആര്‍ ബാലകൃഷ്ണപിള്ള.
ആ മുദ്രാവാക്യം ഏറ്റെടുത്തിരുന്നെങ്കില്‍ കേരളം കേരളാ കോണ്‍ഗ്രസ് ഭരിയ്ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (ബി) ഗ്രൂപ്പിന്റെ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകായിരുന്നു ബാലകൃഷ്ണപിള്ള.
കോച്ച് ഫാക്ടറിയ്ക്കായി പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങണമെന്നാണ് താന്‍ പറഞ്ഞത്. അന്ന് ആ പ്രശ്‌നത്തില്‍ കെ കരുണാകരനും കെഎം മാണിയും തന്നെ ബലിയാടാക്കുകയാണുണ്ടായതെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപ്പിള്ള പറഞ്ഞു. പലസംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ നിലപാട് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications