പിജെ ജോസഫിനെതിരെ കെഎസ് യു രാഹുലിന് പരാതി നല്‍കി

എല്‍ഡിഎഫ് വിട്ടു വരുന്ന ജോസഫിനെ ഐക്യ ജനാധിപത്യ മുന്നണിയില്‍ എടുക്കരുതെന്നാണ് രാഹുല്‍ ഗാന്ധിയോട് കെഎസ്‌യു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കാസര്‍കോഡും വയനാട്ടിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഭാസംഗമത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു.
സിപിഎം അക്രമ രാഷ്ട്രീയത്തില്‍ മുഴുകിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഭാ സംഗമത്തില്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതില്‍ പ്രകോപിതരാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ആശയങ്ങള്‍ മാറിയ കാലത്തിന് യോജിച്ചതല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications