വിഭാഗീയത ഉലച്ചിലുണ്ടാക്കി: സിപിഎം രേഖ

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കമിട്ടു സെക്രട്ടറി പിണറായി വിജയന് വച്ച രേഖയിലാണ് ഈ കുറ്റമേല്‍ക്കല്‍.
മന്ത്രിമാരുടെയും അവരുടെ ഓഫീസുകളുടെയും പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയ്ക്കു തൃപ്തിയില്ല. പ്രാഗത്ഭ്യമുള്ളവരാണു മന്ത്രിമാരെങ്കിലും കൂട്ടായി പ്രവര്‍ത്തിച്ച് അതു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.
ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളും കമ്യൂണിസ്റ്റ് മൂല്യങ്ങളും പാലിക്കുന്നതില്‍ സിപിഎം സംസ്ഥാന ഘടകത്തില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിയുടെ സ്വയംവിമര്‍ശനം. നേതൃതലത്തിലുള്ളവര്‍ക്കും ഇക്കാര്യങ്ങളില്‍ കാര്യമായ വീഴ്ചയുണ്ടായി എന്നാണ് രേഖയില്‍ പറയുന്നത്.
വിഭാഗീയത നേതൃനിരയിലെ അംഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വിഭാഗീയത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയംകണ്ടെങ്കിലും അതുണ്ടാക്കിവച്ച ക്ഷീണം ചെറിയതെല്ലന്ന ധ്വനിയാണു രേഖ നല്‍കുന്നത്.
പാര്ലമെന്ററിസ്ഥാനമോഹങ്ങളും പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ കയ്യടക്കാനുള്ള പോരാട്ടവുമാണു വിഭാഗീയതയുടെ മൂലകാരണം എന്ന സ്വയംവിമര്‍ശനവും സെക്രട്ടേറിയറ്റിലുണ്ടായി. എല്ലാ തെറ്റായ പ്രവണതകളും തഴച്ചുവളരാനുള്ള അന്തരീക്ഷം വിഭാഗീയത സൃഷ്ടിച്ചുവെന്ന് രേഖ വിലയിരുത്തുന്നു.
96ല്‍ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ പാളിപ്പോയതിനു പ്രധാന കാരണവും വിഭാഗീയതയാണെന്നു രേഖയില്‍ പറയുന്നുണ്ട്. പൊതു വിമര്ശനത്തിനോടു പ്രതികരിച്ചും അല്ലാതെയും ഓരോ അംഗവും നിലപാടു വ്യക്തമാക്കിയാണു രേഖ ക്രോഡീകരിക്കുക.
സെക്രട്ടേറിയറ്റിലെ ചര്‍ച്ച പൂര്‍ത്തിയാക്കി ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റിയില്‍ ഇത് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തിലാണു യോഗം നടക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications