കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂര്‍ നന്ദിഗ്രാമിന് സമം: മുരളീധരന്‍

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
മലപ്പുറം: വെടിവയ്പും മരണവും ഇല്ലെങ്കിലും നന്ദിഗ്രാമിനു സമാനമായ സംഭവങ്ങളാണു കിനാലൂരില്‍ നടന്നതെന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കിനാലൂരിലെ പോലീസ് അതിക്രമത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

വ്യവസായവികസനത്തിന്റെ മറവില്‍ വസ്തുക്കച്ചവടമാണു കിനാലൂരില്‍ നടക്കുന്നത്. ഏതുതരത്തിലുള്ള വ്യവസായമാണു അവിടെ തുടങ്ങുന്നതെന്നു വ്യക്തമാക്കാന്‍ പോലും സര്‍ക്കാറിനായിട്ടില്ല.

കിനാലൂര്‍ സംഭവത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളാണെന്നാണു രണ്ടു മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍ ഇത്തരം സംഘടനകളുടെ വോട്ടുവാങ്ങിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്- മുരളീധരന്‍ ആരോപിച്ചു.

എല്‍ഡിഎഫിലായിരുന്നപ്പോള്‍ ചീത്തപ്പേരുണ്ടാക്കിയ പി.ജെ ജോസഫിനെ കൂടെക്കൂട്ടുന്നത് യുഡിഎഫിനു ഗുണം ചെയ്യില്ല. ഞാന്‍ വന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും തലപൊക്കുമെന്നാണ് ചിലര്‍ പറഞ്ഞുനടന്നത്. എന്നാലിപ്പോഴും ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു കോണ്‍ഗ്രസില്‍ ഒരു കുറവുമില്ല-മുരളി ചൂണ്ടിക്കാട്ടി.

പവാറിനെതിരേ കേന്ദ്രത്തില്‍ സമരം നടത്തുന്നവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയേയാണു കേരളത്തില്‍ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് എല്‍ഡിഎഫിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X