ജോസഫ്: രാഹുലിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ യൂത്തന്മാര്‍

ഇക്കാര്യം ആവസ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തിങ്കളാഴ്ച സംസ്ഥാനത്തെത്തുന്ന രാഹുലിനെ കാണും. കൊല്ലത്തുവച്ച് രാഹുലിനെ നേരിട്ട് കാണാനാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം.
സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാസര്‍കോട്ടും കൊല്ലത്തും വയനാട്ടിലും പ്രവര്‍ത്തകരെ കാണുന്ന രാഹുല്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയും നല്‍കുന്നുണ്ട്.
ഈ ചോദ്യോത്തര വേളയില്‍ മാണി ജോസഫ് ലയനത്തിനെതിരെ തിരിക്കാന്‍ പറ്റുന്ന ചോദ്യങ്ങള്‍ തയാറാക്കി പ്രവര്‍ത്തകരെ കൊണ്ട് ചോദിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്.
മാണിജോസഫ് ലയനത്തില്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൌനാനുവാദവും ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിനുണ്ട്.
എല്‍ഡിഎഫില്‍ ഉണ്ടായിരുന്ന കാലത്ത് പി.ജെ ജോസഫിനെതിരെ സമരം ചെയ്ത് ഇന്നും കേസില്‍ കുരുങ്ങിക്കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ പട്ടികയുള്‍പ്പെടെ രാഹുല്‍ഗാന്ധിക്കു മുന്‍പില്‍ നിരത്താനാണ് യൂത്ത് കോണ്‍ഗ്രസ് നീക്കം.
ജോസഫ് മുന്നണിയിലെത്തുന്നതിന് കെഎസ്‌യു എതിരാണ്. ലയനത്തിനെതിരു നിന്നാല്‍ തനിച്ചു മല്‍സരിക്കുമെന്നു പ്രഖ്യാപിച്ച മാണി അതിനുള്ള ആര്‍ജ്ജവം കാണിക്കണമെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications