9കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 50കാരന്‍ പിടിയില്‍
തലശേരി: നഗരമധ്യത്തിലെ കടയ്ക്കുള്ളില്‍ വച്ച് ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് അമ്പതുകാരന്‍ അറസ്റ്റിലായി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഹാര്‍ബര്‍ സിറ്റിയിലെ ഇന്റികോ നാഷണല്‍ ഷോപ്പിലെ ജീവനക്കാരന്‍ എടക്കാട് പാപ്പനാട് ഹൗസില്‍ കെ. പവിത്രന്‍ ആണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുട്ടിയുടെ പിതാവിന്റെ പരാതിയിലാണു തലശേരി പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം വാങ്ങിയ ഷര്‍ട്ടിന്റെ ബാക്കി തുക നല്‍കുന്നതിനു സഹോദരിയോടൊപ്പം പിതാവാണ് കുട്ടിയെ കടയിലേയ്ക്കയച്ചത്.
പണം നല്‍കുന്നതിനിടെ സെയില്‍സ്മാന്‍ കടയ്ക്കുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭയന്നുപോയ കുട്ടി വീട്ടില്‍ചെന്നു വിവരം അറിയിച്ചതിനെത്തുടര്‍ന്നു രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയയാക്കി.












Click it and Unblock the Notifications