കിനാലൂര്‍: ഇടപെടില്ലെന്ന് വനിതാ കമ്മീഷന്‍
തിരുവനന്തപുരം: കിനാലൂരില്‍ സ്ത്രീകളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ തീരുമാനിച്ചു.
കിനാലൂരില്‍ സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും സമരക്കാര്‍ പോലീസിനോട് അടി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
റോഡിന് വീതി കൂട്ടുന്നതിന് എന്തിനാണ് സമരം നടത്തുന്നതെന്നും അവര്‍ ചോദിച്ചു. അടി ചോദിച്ചു ചെന്നാല്‍ പൊലീസ് അടിക്കും. അടികൊണ്ടവര്‍ പ്രദേശവാസികളല്ല. അവര്‍ക്ക് അവിടെ വസ്തുവുമില്ല. രാഷ്ട്രീയ പ്രേരിതമായ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് ശ്രീദേവി വ്യക്തമാക്കി.












Click it and Unblock the Notifications