Get Updates
Get notified of breaking news, exclusive insights, and must-see stories!

നോക്കിയ പുതിയ ഫോണുകള്‍ ഇന്ത്യയില്‍

Nokia Phones
ഇന്ത്യയില്‍ നോക്കിയ പുതിയ മൂന്ന് ഫോണുകള്‍ ഇറക്കി. E52, 7230, 6700, എന്നീ ഫോണുകളാണിവ. കഴിഞ്ഞ വര്‍ഷമാണ് ഈ ഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്ന വിവരം നോക്കിയ അറിയിച്ചത്. അവ ഇന്ത്യയില്‍ ഇറങ്ങുന്നത് ഇപ്പോഴാണ്.

ഇ51 ന്റെ പിന്‍ഗാമിയാണ് ഇ52. ഇ51 ഇന്ത്യയില്‍ വന്‍ പ്രചാരം ലഭിച്ച ഫോണാണ്. ഇ52 മറ്റ് രാജ്യങ്ങളില്‍ നേരത്തേ തന്നെ ഇറക്കിയിരുന്നു. അതുകൊണ്ട് തന്നെ പല ഇന്ത്യക്കാരും മറ്റ് രാജ്യങ്ങളില്‍ നിന്ന് ഈ ഫോണ്‍ വാങ്ങിയിരുന്നു. സിംബിയന്‍ സംവിധാനമുള്ള ഇ52 ഫോണിന് ഇന്ത്യയില്‍ 12,500 രൂപയാണ് വില.

നോക്കിയ 7320 യും 6700 യും സ്ലൈഡ് സംവിധാനമുള്ള ഫോണുകളാണ്. ഇവരണ്ടും 3ജി സവിധാനമുള്ളതാണെന്നതാണ് പ്രത്യേകത. ഇതുകൊണ്ട് തന്നെ ഈ ഫോണുകള്‍ക്ക് പ്രചാരം ഏറാനാണ് സാദ്ധ്യത.

നോക്കിയ 7320 യില്‍ 3.2 മെഗാ പിക്സല്‍ ക്യാമറയാണുള്ളത്. എന്നാല്‍ നോക്കിയ 6700 ല്‍ അഞ്ച് മെഗാ പിക്സല്‍ ക്യാമറ ഉണ്ട്. ഇതില്‍ കാള്‍ സേസ് ഓപ്ടിക്സാണെന്നത് വേറൊരു സവിശേഷതയാണ്. നോക്കിയ 7320 സിംബിയന്‍ എസ്40 സംവിധാനമുള്ളതാണ്. 6700ല്‍ സിംബിയന്‍ എസ്60 സംവിധാനമാണ്.

നോക്കിയ 7320 യ്ക്ക് 6000 രൂപയും നോക്കിയ 7320 യും നോക്കിയ 6700ന് 9500 രൂപയുമാണ് ഇന്ത്യയില്‍ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+