ഇറ്റലിയില്‍ വിവാഹമോചനമേള
മിലാന്‍: മേളകള്‍ നമുക്ക് അറിയാത്ത കാര്യമല്ല, ഭക്ഷ്യമേളയും കലാമേളയും പോലുള്ളവ ജനങ്ങള്‍ക്ക് പ്രിയതരവുമാണ്, വിവാഹമേളയുടെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍ വിവാഹമോചന മേള നടത്തിയാല്‍ എങ്ങനെയിരിക്കും.
ഇറ്റലിക്കാര്‍ക്കാണ് ഇത്തരമൊരു ആശയമുദിച്ചത്. ഇറ്റലിയിലെ മിലാനിലാണ് മേള. വിപുലമായ പരിപാടികളോടെയാണ് രണ്ടുദിവസത്തെ വിവാഹമോചന മേള സംഘടിപ്പിച്ചിരിക്കുന്നത്.
വിവാഹമോചനത്തിലേര്‍പ്പെടുന്ന ദമ്പതികളുടെ എണ്ണം അനുദിനം വര്‍ധിച്ചവരുന്നതിനാലാണ് ഇത്തരത്തിലൊരു മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുകൊണ്ടെന്ത് കാര്യമെന്നല്ലേ ചിന്തിക്കുന്നത്. വിവാഹമോചനമല്ലാതെ മറ്റുവഴികളില്ലെന്ന് തോന്നി ജീവിതം തട്ടിമുട്ടി മുന്നോട്ടുകൊണ്ടുപോകുന്നവര്‍ക്ക് എളുപ്പവഴിയൊരിക്കാന്‍ വേണ്ടിത്തന്നെ.
വിവാഹമോചനം നേടാന്‍വേണ്ടിയുള്ള നിയമോപദേശം, അതുകഴിഞ്ഞ് പുതിയൊരു ബന്ധം തുടങ്ങാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം മേളയില്‍ ലഭ്യമാണ്. ജീവിതം സുന്ദരമാക്കാനുള്ള പൊടിക്കൈകളും സുന്ദരികളും സുന്ദരന്മാരുമാകാനുള്ള വിദ്യകളുമെല്ലാം പറഞ്ഞുതരാന്‍ ഇവിടെ ആളുണ്ട്.
ഒട്ടേറെ ആളുകളാണ് മേളയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബ ജീവിതത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങളെ പുഞ്ചിരിയോടുകൂടി നേരിടാന്‍ വേണ്ട പൊടിക്കൈകള്‍ ഉപദേശിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഇവിടെ എത്തുന്നവര്‍ കൈയില്‍ വിവാമോചന സമ്മാനവും വാങ്ങുന്നതിനുള്ള സൌകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2007ലെ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ 1,30,000 ദമ്പതികളാണ് വിവാഹമോചനത്തിലൂടെ സ്വസ്ഥമായ പുതിയ ജീവിതത്തിലേയ്ക്ക്് കാലെടുത്തുവച്ചത്.












Click it and Unblock the Notifications