നൂറുവയസുകാരന്‍ നദിയില്‍ചാടി മരിച്ചു
പനാജി: ഗോവയിലെ ബ്രിട്ടോണയില്‍ നൂറു വയസ്സുകാരന്‍ നദിയില്‍ ചാടി ജീവനൊടുക്കി. രണ്ട് മാസം മുമ്പ് നൂറാം പിറന്നാള്‍ ആഘോഷിച്ച വിര്‍ലോസ സ്വദേശി ശ്രീരാം സഗുണ്‍ നായിക്കാണ് മണ്ഡോവി നദിയില്‍ ജീവനൊടുക്കിയത്.
ദീര്‍ഘനാളായി തുടരുന്ന അസുഖമാണ് ശ്രീരാമിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കടുത്ത വേനലിലെ ഉഷ്ണം ശ്രീരാമിന്റെ രോഗം വഷളാകുന്നതിന് ഇടയാക്കിയിരുന്നു.
ഏറ്റവും ഇളയ മകനൊപ്പമാണ് ശ്രീരാം താസിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് വേണ്ട ചികിത്സ സൗകര്യങ്ങള്‍ ഇവര്‍ നല്‍കിയിരുന്നില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് മുമ്പ് ഇയാള്‍ രണ്ട് തവണ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രോഗത്തിന് വേണ്ട ചികിത്സ നല്‍കിയില്ലെങ്കിലും ശ്രീരാമിന്റെ നൂറാം പിറന്നാള്‍ മക്കള്‍ കാര്യമായി തന്നെ ആഘോഷിച്ചിരുന്നുവെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications