ഹാലപ്പയ്ക്ക് ഡിഎന്‍എ ടെസ്റ്റ് നടത്തിയേയ്ക്കും

പരാതിക്കാരിയുടെ രക്ത സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. കോടതി ഈ ആവശ്യം 15നു പരിഗണിക്കും. തീരുമാനം അറിയിക്കാന്‍ ഹാലപ്പയുടെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഹാലപ്പയെ നെഞ്ചുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച അറസ്റ്റിലായശേഷം ഒരു ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഉടനെയാണിത്. ജുഡീഷ്യല്‍ കസ്റ്റഡി കോടതി 25 വരെ നീട്ടി. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ഹാലപ്പ തിങ്കളാഴ്ച കോടതിയില്‍ ഹാജരായില്ല.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഹാലപ്പയുടെ കസ്റ്റഡി കാലാവധി 15 ദിവസംകൂടി നീട്ടണമെന്ന സിഐഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ ഹാലപ്പയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടെങ്കിലും നെഞ്ചു വേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഷിമോഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications