കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പീല്‍ ഇല്ലെങ്കില്‍ കസബിനെ ഉടന്‍ തൂക്കിലേറ്റും

  • By Ajith Babu
Google Oneindia Malayalam News

GK Pillai
ദില്ലി: മുംബൈയിലെ പ്രത്യേക കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മര്‍ അമീര്‍ കസബിനെ ഈ വര്‍ഷം തൂക്കിലേറ്റുമെന്ന് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള.

രാജ്യത്ത് വധശിക്ഷ കാത്തു കിടക്കുന്നവരില്‍ മുപ്പതാമനാണ് കസബ്. പ്രത്യേക കോടതി ജഡ്ജി എംഎല്‍ തഹ്‌ലിയാനി കസബിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതോടെ വര്‍ഷങ്ങള്‍ നീളുന്ന നിയമപ്രക്രിയകള്‍ക്കാണ് തുടക്കമായതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക കോടതി വിധിക്കെതിരേ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ കസബിന് അവകാശമുണ്ട്.

സുപ്രീം കോടതിയും വിധി ശരിവച്ചാല്‍ പ്രസിഡന്റിനു ദയാഹര്‍ജി സമര്‍പ്പിക്കാം. ദയാഹര്‍ജി തള്ളിയാല്‍ മാത്രമേ കസബിനെ തൂക്കിലേറ്റാന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഈ വര്‍ഷം തൂക്കിലേറ്റുമെന്നു ജികെ പിള്ള പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X