Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക സംവരണത്തിന് സ്റ്റേയില്ല

Supreme Court
ദില്ലി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ കോളെജുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജമാഅത്ത് ഇസ്ലാമി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

മുന്നോക്ക വിഭാഗങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ അവഗണന നേരിടുന്നില്ലേയെന്നും ഇത് സംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനും ജസ്റ്റിസ് എസ്എച്ച് കപാഡിയയും അടങ്ങുന്ന ബഞ്ച് ആരായുകയുണ്ടായി.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ 10 ശതമാനവും സര്‍വകലാശാലകളില്‍ 7.5 ശതമാനവും സാമ്പത്തിക സംവരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ച സാഹചര്യത്തിലാണ് ജമാഅത്ത് ഇസ്ലാമി സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+