കാമുകിയുടെ ആത്മഹത്യ; നവവരന്‍ അറസ്റ്റില്‍

തൃശൂര്‍ ചുവന്നമണ്ണ് സ്വദേശിയായ കൊട്ടയ്ക്കാട് പ്രദീപാ(25)ണ് കോന്നി എലിയാറയ്ക്കല്‍ സ്വദേശിനി യുവതിയുമായുള്ള വിവാഹം കഴിഞ്ഞയുടനെ അറസ്റ്റിലായത്.
തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ആത്മഹത്യചെയ്തത്, ഈ കുട്ടിയുമായി പ്രദീപ് പ്രണയത്തിലായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പ്രദീപിന്റെ പേര് പെണ്‍കുട്ടി പരാമര്‍ശിച്ചിരുന്നു.
ഇതേത്തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവു കോന്നി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വിവാഹം കഴിഞ്ഞയുടനെ പോലീസ് പ്രദീപിനെ വിവാഹപ്പന്തലില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാത്രി പത്തുമണിയോടെ പ്രദീപിനെ തൃശൂര്‍ പോലീസിനു കൈമാറി. ജലനിധി പദ്ധതിയിന്‍കീഴിലാണ് പ്രദീപ് ജോലിചെയ്യുന്നത്. ഇതിനായി കോന്നിയിലെത്തിയപ്പോഴാണ് താഴം സ്വദേശിനിയുമായി വിവാഹം ഉറപ്പിച്ചത്.












Click it and Unblock the Notifications