തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്ന അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് 775 രൂപ വീതം യൂസേഴ്‌സ് ഫീ ഈടാക്കാനാണ് എയര്‍പോര്‍ട്ട് ഇക്കോണമിക് റഗുലേറ്ററി അതോറിറ്റി (എഇആര്‍എ) അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര യാത്രക്കാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്ന ദിനം മുതല്‍ യൂസേഴ്‌സ് ഫീ സമ്പ്രദായം പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവിലുണ്ട്. ഇതോടെ ഇന്ത്യയില്‍ യൂസേഴ്‌സ് ഫീ ഈടാക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും ഇടം പിടിക്കുകയാണ്. നിലവില്‍ അഞ്ച് വിമാനത്താവളങ്ങളിലാണ് യാത്രക്കാരില്‍ നിന്നും യൂസേഴ്സ് ഫീ പിരിയ്ക്കുന്നത്.












Click it and Unblock the Notifications