കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈരാഗ്യം തീര്‍ക്കാന്‍ കാമുകി കാമുകനെ കുത്തി

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: കൂടെയുറങ്ങാന്‍ തയ്യാറാവാഞ്ഞ കാമുകനെ കത്തികൊണ്ട് കുത്തിയ ബ്രിട്ടീഷുകാരിയ്ക്ക് 32മാസത്തെ തടവ്. 28കാരിയായ റ്റാറ്റിയാന ബാസ്‌റ്റോസ് ആണ് തടവിന് ശിക്ഷിക്കപ്പെട്ടത്.

ആറിഞ്ച്് നീളം വരുന്ന കത്തികൊണ്ട് 31കാരനായ കാമുകന്റെ തുടയുടെ അടിഭാഗത്തായിട്ടാണ് റാറ്റിയാന കുത്തിമുറിവേല്‍പ്പിച്ചത്. തന്നെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കാമുകിയുടെ ആക്രമണമെന്ന് റിക്കാര്‍ഡോ മൊറെയ്‌സ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഡ്രൈവിങ്ങിനിടെയായിരുന്നുവത്രേ റ്റാറ്റിയാനയുടെ ആക്രമണം. കാമുകി അങ്ങനെ പറഞ്ഞെങ്കിലും താനത് വിശ്വസിച്ചില്ലെന്നും എന്നാല്‍ തുടര്‍ന്ന് ഡ്രൈവ് ചെയ്യുകയായിരുന്ന തന്നെ അവള്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും റിക്കാര്‍ഡോ പറഞ്ഞു.

നാലുവര്‍ഷം നീണ്ട പ്രണയമായിരുന്നുവത്രേ ഇവരുടേത്. എന്നാല്‍ രണ്ടുമാസം മുമ്പ് റിക്കോര്‍ഡോ റ്റാറ്റിയാനയെ ഉപേക്ഷിച്ച് മറ്റൊരു കാമുകിയെ കണ്ടുപിടിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ റിക്കാര്‍ഡോ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും ആത്മരക്ഷക്കായിട്ടാണ് താന്‍ കത്തികൊണ്ട് കുത്തിയതെന്നുമായിരുന്നു റ്റാറ്റിയാനയുടെ മറുവാദം. എന്നാല്‍ പിന്നീട് കൂടുതല്‍ വിചാരണ നടന്നപ്പോള്‍ താന്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു.

തുടര്‍ന്ന് കോടതി ഇവര്‍ക്ക് 32മാസത്തെ തടവുശിക്ഷ വിധിച്ചു. കൊലപാതകശ്രമം നടത്തിയതിന് മാത്രമല്ല മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് കളവു പറഞ്ഞതിനും കൂടിയാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X