കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകാത്വം ലേലം ചെയ്യാന്‍ റിയാലിറ്റി ഷോ

  • By Lakshmi
Google Oneindia Malayalam News

മെല്‍ബണ്‍: കന്യകാത്വമുള്ള പുരുഷന്മാരെയും സ്ത്രീകളെയും ലേലം ചെയ്യുന്ന റിയാലിറ്റി ഷോ സംഘടിപ്പിക്കാന്‍ ി ആസ്‌ത്രേലിയയിലെ ചലച്ചിത്രപ്രവര്‍ത്തക പദ്ധതിയിടുന്നു. ഈ ഷോ പിന്നീട് ഡോക്യുമെന്ററിയാക്കാനും ജസ്റ്റിന്‍ സിസിലിയെന്ന ചലച്ചിത്രപ്രവര്‍ത്തകയ്ക്ക് പദ്ധതിയുണ്ട്.

ചലച്ചിത്രങ്ങള്‍ക്കായി സ്വന്തം കന്യകാത്വം വില്‍ക്കാന്‍ തയ്യാറുള്ള സ്ത്രീ, പുരുഷന്മാരെ റിക്രൂട്ട് ചെയ്യുന്ന ജോലിയായിരുന്നു ഒരു വര്‍ഷത്തിലേറെ ജസ്റ്റിന്‍ ചെയ്തുകൊണ്ടിരുന്നത്. റിയാലിറ്റി ഷോയിലേയ്ക്ക് യുവാക്കളെ ആകര്‍ഷിക്കാനായി കന്യാമറിയത്തിന്റെ പടം വച്ച് വെര്‍ജിന്‍ വാണ്ടഡ് എന്ന് എഴുതിയ പോസ്റ്ററുകളാണ് ജസ്റ്റിന്‍ ഉപയോഗിക്കുന്നത്.

ആസ്ത്രിലേയയില്‍ നിയമതടസ്സമുള്ളതിനാല്‍ പരിപാടിയുടെ ചിത്രീകരണം അമേരിക്കയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ലേലം ലാസ് വേഗാസിലെ നേവഡയിലുള്ള ഒരു വേശ്യാലയത്തില്‍ വച്ചാണ് നടത്തുക.

ഓരോ വെര്‍ജിന്‍നും ജസ്റ്റിന്‍ 20000 ഡോളര്‍ ആണ് നല്‍കുക, ഇതില്‍ 90 ശതമാനം ഇവരുടെ ശരീരത്തിനുള്ള വിലയായിരിയ്ക്കും. ബാക്കി 10ശതമാനം നേവഡ വേശ്യാലയത്തിനാണ്. പ്രധാന ലേലത്തിന് മുമ്പേയുള്ള ലേലങ്ങളിലെല്ലാം ഓണ്‍ലൈനായി പങ്കെടുക്കാം.

എന്തായാലും സംഭവം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ജസ്റ്റിന് ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ഇതിനകം ഷോയ്ക്ക് വേണ്ടി പേര് രജിസ്റ്റര്‍ ചെയ്ത കന്യകാത്വമുള്ള പല പുരുഷന്മാരും സ്ത്രീകളും പരിപാടി ഉപേക്ഷിച്ച് പോയെന്ന് ജസ്റ്റിന്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇനി രണ്ടാമതും ഇത്തരക്കാര്‍ക്കായി അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.

മാത്രമല്ല ഇങ്ങനെ മുന്നോട്ടുവരുന്ന യുവതികളുടെയും യുവാക്കളുടെയും മാതാപിതാക്കളാണ് മറ്റൊരു വലിയ തടസ്സം. സാങ്കേതികമായി പറഞ്ഞാല്‍ ഞാന്‍ കന്യകാത്വം പണത്തിന് വേണ്ടി വില്‍ക്കുകയാണ്. അതുപോലെതന്നെ ഈ ജോലിയെ വേശ്യാവൃത്തിയെന്നും പറയാം.

എന്നാല്‍ ഇതൊരു പതിവ് പരിപാടിയാക്കുന്നില്ല, അതുകൊണ്ട് ആരും ലൈംഗിത്തൊഴിലാളിയായി മാറുന്നില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു- അവര്‍ പറയുന്നു. ഇതിനകം തന്നെ പരിപാടിക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. തീര്‍ത്തും അസംബന്ധമാണിതെന്നാണ് സെനറ്ററായ സ്റ്റീവ് ഫീല്‍ഡിങ് പറഞ്ഞിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X