ട്വിറ്റര്‍ ഫോളോവേഴ്‌സിന് വൈറസ് ബാധ

കാര്യമെന്തെന്നല്ലേ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ വൈറസ് ബാധ, ഫോളോവേഴ്‌സിന്റെ ലിസ്റ്റുകളിലാണ് വൈറസ് ആക്രമണമുണ്ടായത്. പൊടുന്നനെ അംഗങ്ങളുടെയെല്ലാം ഫോളോവേഴ്‌സിന്റെ എണ്ണം പൂജ്യമായി താണു.
എന്നാല്‍ എതാനും മണിക്കുറുകള്‍ക്കുള്ളില്‍ത്തന്നെ വൈറസിനെ കണ്ടെത്തി ശരിപ്പെടുത്തിയെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.
ഒരു ട്വിറ്റര്‍ അംഗത്തിന് മറ്റൊരു ട്വിറ്റര്‍ അംഗത്തെ പിന്തുടരാന്‍ സഹായിക്കുന്ന സോഫ്റ്റ്് വേറിലാണ് വൈറസ് ആക്രമണമുണ്ടായത്.
ഇപ്പോള്‍ ട്വിറ്ററില്‍ ആകെ 105 മില്യണ്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ട്വിറ്റര്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം ദിനംപ്രതി 300,000 പുതിയ ആളുകളാണ് ട്വിറ്ററില്‍ ചേരുന്നത്.












Click it and Unblock the Notifications