സ്വര്‍ണവില ഗ്രാമിന് 1690 രൂപയായി

സുരക്ഷിത നിക്ഷേപം എന്നനിലയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെയാണ് വിലവീണ്ടും കുതിച്ചുയരാന്‍ ഇടയായത്.
ഓഹരി വിപണിയിലുണ്ടായ തിരിച്ചടി നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേയ്ക്ക് ആകര്‍ഷിച്ചിരിക്കുകയാണ്. അക്ഷയതൃതീയ ദിവസം അടുത്തുവരുന്നതിനാല്‍ ചെറുകിട സ്വര്‍ണവ്യാപാരികളെ വിലക്കയറ്റം ആശ്ങ്കയിലാഴ്ത്തുന്നുണ്ട്.
മെയ് 16നാണ് അക്ഷയ തൃതീയ ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യ ദായകമാണെന്നാണ് വിശ്വാസം. ഈ ദിവസം സ്വര്‍ണവിപണിയില്‍ വന്‍ലാഭമുണ്ടാകാറുണ്ട്. എന്നാല്‍ വിലക്കയറ്റം ഈ ദിവസത്തെ കച്ചവടം കുത്തനെ കുറയ്ക്കുമെന്നാണ് സൂചന.
ഇതിനിടെ ചൊവ്വാഴ്ചത്തെ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ബുധനാഴ്ച തുടക്കത്തില്‍ വ്യാപാരത്തില്‍ ആഭ്യന്തര വിപണികളില്‍ നേരിയ മുന്നേറ്റം പ്രകടമായി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 66 പോയിന്റ് ഉയര്‍ന്ന് 17,182 എന്ന നിലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 198 പോയിന്റ് നഷ്ടത്തോടെ 17,141 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
സെന്‍സെക്‌സിലെ മുന്നേറ്റത്തിന് സമാനമായ നേരിയ ഉണര്‍വ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 18 പോയിന്റ് മുന്നേറ്റത്തോടെ 5,146 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ ദിവസം നിഫ്റ്റി 57 പോയിന്റ് നഷ്ടത്തോടെ 5,136 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.












Click it and Unblock the Notifications