കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലന്വേഷകര്‍ക്ക് ഭാഗ്യവുമായി 2011

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: 2011 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഐ.ടി ടെലികോം, ബാങ്കിങ്‌ ആരോഗ്യം എന്നീ മേഖലകളാണത്രേ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ നല്‍കുക.

2011 മാര്‍ച്ചില്‍ ഇന്ത്യയില്‍ തൊഴിലന്വേഷകര്‍ക്ക്‌ വലിയ ബുദ്ധിമുട്ടില്ലാതെ തൊഴില്‍ ലഭിക്കും. ഇതില്‍ ഏറ്റവുമധികം ജീവനക്കാരെ വേണ്ടിവരിക ആരോഗ്യരംഗത്താണ്‌.

ടെലികോം രംഗത്ത്‌ ഒരു ലക്ഷം തൊഴിലവസരങ്ങളാണ്‌ ഉണ്ടാവുക. ബാങ്കിങ്‌ മേഖലയിലും ഒരു ലക്ഷത്തിലേറെ പുതിയ ജീവനക്കാരെ വേണ്ടിവരും.ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്‌, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും 2010-2011 സാമ്പത്തികവര്‍ഷത്തില്‍ തൊഴില്‍ സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ വലിയ വളര്‍ച്ചയില്ലാതെ കിടക്കുന്ന റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ് വീണ്ടും ശക്‌തിപ്രാപിക്കും.ഇപ്പോള്‍ ജോലിയുള്ളവര്‍ക്ക്‌ 2011 ല്‍ സ്‌ഥാനക്കയറ്റം ഉണ്ടാകുമെന്നും ഏണസ്‌റ്റ്‌ ആന്‍റ്‌ യംഗ്‌ എന്ന ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നു.

ഖനനം, അഡ്‌മിനിസ്‌ട്രേഷന്‍, ഫിനാന്‍സ്‌, ഇന്‍ഷുറന്‍സ്‌ എന്നീ രംഗങ്ങളില്‍ 2011 ല്‍ ഒട്ടേറെപ്പേര്‍ വിരമിക്കുന്നുണ്ട്. അതുകൊണ്ട്‌ സ്‌ഥാനക്കയറ്റത്തിനുള്ള വര്‍ഷംകൂടിയാണ്‌ 2011. താഴെക്കിടയിലുള്ള ജീവനക്കാരുടെ എണ്ണത്തില്‍ അതുമൂലം കുറവ്‌ അനുഭവപ്പെടും. അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനിടയാക്കും.

2010 സാമ്പത്തികവര്‍ഷത്തിന്റെ ഒടുവില്‍ ഇന്ത്യയിലെ സാമ്പത്തികരംഗം ഫിനിക്‌സ്‌ പക്ഷിയെപ്പോലെ കുതിച്ചുയരുമെന്ന്‌ പഠനം പറയുന്നു. ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യം തുടരുമ്പോഴും ഇന്ത്യ അതില്‍ നിന്ന്‌ മോചിതമാകുമെന്ന്‌ പഠനം വ്യക്‌തമാക്കുന്നു.

ഇന്ത്യയില്‍ വ്യവസായരംഗത്ത്‌ കഴിഞ്ഞ 25 വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ വലിയ കുതിപ്പിനാണ്‌ 2025 സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X