മുംസ്ലീം സ്ത്രീകള്‍ ജോലിചെയ്യുന്നതിനെതിരെ ഫത്‌വ

ഇതിനകം തന്നെ ഈ പ്രഖ്യാപനം വിവാദമായിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ ജോലിചെയ്യുന്നത് മതവിശ്വാസങ്ങള്‍ക്ക്് എതിരാണെന്നാണ് ഫത് വയില്‍ പറയുന്നത്.
ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലിചെയ്യേണ്ട സാഹചര്യങ്ങളാണുള്ളത്. സ്ത്രീകള്‍ മുഖാവരണമിടാതെ പുരുഷന്മാരോട് സംസാരിക്കേണ്ടിവരുന്നു, ഇത് ഇസ്ലാമിനെതിരാണെന്നാണ് വാദം. മുഖാവരണമുണ്ടെങ്കില്‍ത്തന്നെയും അന്യപുരുഷന്മാരുമായി സ്ത്രീകള്‍ സംസാരിക്കരുതെന്നാണ് ഇസ്ലാം മതനിയമം.
ഇതുമാത്രമല്ല സ്ത്രീകള്‍ സമ്പാദിക്കുന്നത് ഹറാം ആണെന്ന് ശരീയത് നിയമം പറയുന്നുണ്ടെന്നും ദാറുല്‍ ഉലൂം ദിയോബാന്ദ് അധികൃതര്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സുന്നി മുസ്ലീം സെമിനാരിയാണ് ദിയോബാന്ദ്.












Click it and Unblock the Notifications