ബില്‍ഗേറ്റ്‌സും രാഹുലും തങ്ങിയത് ദളിത് ഭവനത്തില്‍

അമേഠിയിലും തൊട്ടടുത്തുള്ള സോണിയാ ഗന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും വികസനത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഗേറ്റ്‌സ് പറഞ്ഞു.
ബഹാദൂര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന രാജീവ് ഗാന്ധി മഹിളാ വികാസ് പരിയോജന സമ്മേളനത്തില്‍ രാഹുലും ഗേറ്റ്‌സും പ്രസംഗിച്ചു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെപ്പോലും അറിയിക്കാതെ രഹസ്യമായായിരുന്നു രാഹുലിന്റെ മണ്ഡലത്തിലുള്ള സന്ദര്‍ശനം.
അമേഠിയില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു ലക്ഷ്യം. മണ്ഡലത്തിലെ ദളിത് കുടുംബത്തോടൊപ്പമാണ് ഇരുവരും രാത്രി തങ്ങിയത്.. ജനങ്ങളുമായുള്ള സംവാദത്തില്‍ രാഹുല്‍ തന്നെയായിരുന്നു ഗേറ്റ്‌സിന്റെ ദ്വിഭാഷി.
നേത്രപരിശോധനാ ക്യാംപ് നടക്കുന്ന പ്രൈമറി സ്‌കൂളും ഇരുവരും സന്ദര്‍ശിച്ചു. 'ഞാന്‍ രാഹുല്‍ എന്നു പരിചയപ്പെടുത്തിയാണ് രാഹുല്‍ വൃദ്ധരോഗികള്‍ക്കരികിലെത്തിയത്. രോഗികളില്‍ പലരും അമ്മയുടെയും സഹോദരിയുടെയും കാര്യമാണ് രാഹുലിനോട് തിരക്കിയത്. ബില്‍ഗേറ്റ്‌സ് ബുധനാഴ്ച തന്നെ മടങ്ങും.












Click it and Unblock the Notifications