വ്യാജ സത്യവാങ്മൂലം: ജയകുമാറിന് നോട്ടീസ്

ജലസേചന വകുപ്പില്‍ സൂപ്രണ്ടിങ് എന്‍ജിനീയറായ വികെ മഹാനുദേവന്റെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നാണ് കേസ്.
ഇവര്‍ രണ്ടുപേര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കാതിരിക്കാന്‍ കാരണം കാണിയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസ് അല്‍ത്തമീസ് കബീറിന്റെ ബഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ചത്.
പട്ടികജാതി തണ്ടാന്‍ സമുദായത്തില്‍ പെടുന്ന മഹാനുദേവന്റെ ജാതിസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. പാലക്കാട് ജില്ലയിലെ തണ്ടാന്‍ എന്നത് സ്ഥാനപ്പേരാണെന്ന സര്‍ക്കാറിന്റെ നിലപാട് സുപ്രീം കോടതി 1994ല്‍ തള്ളിയിരുന്നു.
അതിനുശേഷം രണ്ടു ഹര്‍ജികളിലായി അദ്ദേഹത്തിന്റെ ജാതി കോടതി അംഗീകരിച്ചു. 2003 ല്‍ ജാതി തെളിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. 2006ല്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തള്ളി.
അതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ ജലസേചന വകുപ്പില്‍ രണ്ടു ചീഫ് എന്‍ജിനീയര്‍മാരുടെ ഒഴിവുവന്നു. സിവില്‍ അപ്പീല്‍ പരിഗണനയിലായതിനാല്‍ സ്ഥാനക്കയറ്റത്തിന് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മഹാനുദേവന് കോടതി നിര്‍ദേശത്തിനായി ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത്.
ചീഫ് എന്‍ജിനീയറുടേത് സെലക്ഷന് പദവിയാണെന്നും മഹാനുദേവനെ പരിഗണിച്ചിരുന്നുവെന്നുമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസ് തള്ളി.
തുടര്‍ന്ന് മഹാനുദേവന് ഹൈക്കോടതിയെ സമീപിക്കുകയും കോടതി രണ്ട് ചീഫ് എന്‍ജിനീയര്‍മാരുടെ സ്ഥാനക്കയറ്റം അസാധുവാക്കുകയും രണ്ടു മാസത്തിനുള്ളില്‍ പുതിയ നിയമനം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞകൊല്ലം ഡിസംബറിലായിരുന്നു അത്. അതിനിടെ, വിവരാവകാശ നിയമപ്രകാരം ലഭിച്ച മന്ത്രിസഭാ യോഗരേഖകളില് നിന്നാണ് പഴയ സത്യവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications