എസ്ച്ച് കപാഡിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വിരമിച്ച ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ രാവിലെ 9.30 ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ 38-ാ മത് ചീഫ് ജസ്റ്റിസായാണ് 62 കാരനായ കപാഡിയ നിയമിതനാവുന്നത്. മഹാരാഷ്ട്ര സ്വദേശിയായ കപാഡിയ 1974ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാസ് നാല് ജീവനക്കാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ഒക്ടോബര്‍ എട്ടിന് മുംബൈ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു.
1993 മാര്‍ച്ചിലാണ് സ്ഥിരം ജഡ്ജിയായത്. സെക്യൂരിറ്റി ഇടപാടുകളുടെ വിചാരണയ്ക്ക് വേണ്ടി രൂപവത്കരിച്ച പ്രത്യേക കോടതിയുടെ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2003 ല്‍ സുപ്രീം കോടതി ജഡ്ജിയായ കപാഡിയയ്ക്ക് 2012 വരെ കാലാവധിയുണ്ട്.












Click it and Unblock the Notifications