കിനാലൂര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് വിഎസ്

മന്ത്രി എളമരം കരീം മാധ്യമ പ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ സംഭവത്തോട് ചോദിച്ചപ്പോള്‍ 'എളമരം ജനകീയ മന്ത്രിയാണ്, ഈ ആക്ഷേപം നിങ്ങള്‍ക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റു മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് വിഎസ് വ്യക്തമാക്കി.
കിനാലൂരിലെ പോലീസ് നടപടി വേണ്ടായിരുന്നു എന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു
സംസ്ഥാനത്ത് ഊര്‍ജ സംരക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ഹൈലെവന്‍ അപ്പെക്‌സ് കമ്മിറ്റി രൂപീകരിക്കും.എപിഎല്‍, ബിപി എല്‍ വ്യത്യാസമില്ലാതെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നതിനു ഭരണാനുമതി നല്‍കി
എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ 35 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൊച്ചി കളമശേരി കോഓപറേറ്റീവ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കുന്നതിനും ഇതിനാവശ്യമായ തസ്തികള്‍ സൃഷ്ടിക്കുന്നതിനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications