കിനാലൂരിലെ ഭൂമി ഇടപാടുകള്‍ പരിശോധിക്കുന്നു

2005 മുതല്‍ കിനാലൂര്‍ എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും നടന്ന ഭൂമി കൈമാറ്റം സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കാനാണ് രജിസ്‌ട്രേഷന്‍ ഐജി ബാലുശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.
കിനാലൂരില്‍ ഉപഗ്രഹ നഗരം സ്ഥാപിയ്ക്കുമെന്ന 2007 ലെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രദേശത്ത് ഭൂമി കൈമാറ്റങ്ങള്‍ തകൃതിയായി നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് 2005 മുതലുള്ള ഭൂമി കൈമാറ്റങ്ങളെക്കുറിച്ച് അന്വേഷിയ്ക്കുന്നത്. ഭൂമി ഇടപാടുകളെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
വ്യവസായ പാര്‍ക്കും അടിസ്ഥാന വികസനവും വരുന്നതോടെ ഭാവിയില്‍ ഭൂമി വില വര്‍ധിയ്ക്കുമെന്ന കണക്കുകൂട്ടലില്‍ ഭൂമാഫിയ വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായാണ് ആക്ഷേപം.












Click it and Unblock the Notifications