ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം
തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 74.97% ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനം കുറഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയോടെ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആണ് ഫലപ്രഖ്യാപനം നടത്തിയത്. 4,04, 149 കുട്ടികളായിരുന്നു ഇത്തവണ പരീക്ഷയെഴുതിയത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ വിജയശതമാനം കൂടിയെന്ന് മന്ത്രി അറിയിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വിജയശതമാനം കുറഞ്ഞു.
02:40 PM
ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം ബുധനാഴ്ച 2.30ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പ്രഖ്യാപിക്കും.
നാലു ലക്ഷത്തോളം കുട്ടികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. പരീക്ഷാഫലം ദാറ്റ്‌സ് മലയാളത്തില്‍ ലഭ്യമാകും.കൂടുതല്‍ വിഭാഗങ്ങള്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
മുന്‍ വര്‍ഷത്തെപ്പോലെത്തന്നെ പ്ലസ് വണ്‍, പ്ലസ് ടു മാര്‍ക്കുകള്‍ ഒരുമിച്ചു ചേര്‍ത്താണു ഫലം പ്രഖ്യാപിക്കുന്നത്. 2009ല്‍ ഹയര്‍ സെക്കന്‍ഡ റി പരീക്ഷയില്‍ 76.46%ഉം വിഎച്ച്എസ്ഇയില്‍ 78.86%ഉം ആയിരുന്നു വിജയം. വിജയശതമാനത്തില്‍ കാര്യമായ വ്യത്യാസം ഇത്തവ ണ ഉണ്ടാകില്ലെന്നാണു സൂചന.












Click it and Unblock the Notifications