Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്യൂട്ടീഷന്‍ ചമഞ്ഞ് കവര്‍ച്ച ; യുവതിയെ തിരയുന്നു

കൊച്ചി: തട്ടിപ്പുകാര്‍ നൂതന രീതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകും ചെയ്യുന്ന കാലമാണിത്. തീവണ്ടികളില്‍ വെള്ളവും ബിസ്‌കറ്റും കൊടുത്ത് മയക്കി തട്ടിപ്പു നടത്തുന്നതും, ഇന്റര്‍നെറ്റിലൂടെ തട്ടിപ്പ് നടത്തുന്നതുമെല്ലാം നിത്യേന നടക്കുന്ന സംഭവങ്ങള്‍.

ഇപ്പോഴിതാ ബ്യൂട്ടീഷ്യന്‍ ചമഞ്ഞും തട്ടിപ്പ് തകര്‍ക്കുന്നു. ബ്യൂട്ടീഷനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വനിതാ ഹോസ്റ്റലുകളില്‍ തങ്ങി, ഒപ്പം താമസിക്കുന്നവരുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്നത് പതിവാക്കിയ യുവതിയെ യുവതിയെ പോലീസ് തിരയുന്നു.

നഗരത്തിലെ ഒരു വനിതാ ഹോസ്റ്റല്‍ അന്തേവാസി ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ചതോടെയാണ് തട്ടിപ്പുകാരിയെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.

മുഖം ഫേഷ്യല്‍ ചെയ്തുതരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഫേഷ്യല്‍ ചെയ്യുന്നതിനായി മുഖത്തും കഴുത്തിലും കൈയിലും ക്രീമുകള്‍ പുരട്ടുന്നതിനായി സ്വര്‍ണാഭരണങ്ങള്‍ ഊരിവയ്ക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് റെഡിമെയ്ഡ് ക്രീം മുഖത്തും കഴുത്തിലും കൈകളിലും പുരട്ടിയശേഷം, വെള്ളരിക്ക മുറിച്ച കഷണം ഇരു കണ്ണുകളിലും വച്ചുകൊടുത്ത് അരമണിക്കൂര്‍ കണ്ണടച്ച് വയ്ക്കണമെന്നും അതുകഴിഞ്ഞ് ക്രീം കഴുകിക്കളയാമെന്നും പറഞ്ഞു. അതുവരെ വെള്ളരിക്ക കഷണം കണ്ണില്‍ നിന്ന് മാറ്റരുതെന്നും ആവശ്യപ്പെട്ടു.

ഈ സമയം കൊണ്ട് ഇവര്‍ സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങുകയായിരുന്നുവത്രേ തട്ടിപ്പിനിരയായ പെണ്‍കുട്ടി സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+