യുവതിയ്ക്ക് ഫോണ്‍ നന്പര്‍;കണ്ടക്ടര്‍ക്ക് താക്കീത്
അമ്പലപ്പുഴ: ബസില്‍ യാത്ര ചെയ്ത യുവതിക്ക് ടിക്കറ്റിനു പിന്നില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതി നല്‍കിയ കണ്ടക്ടറെ അമ്പലപ്പുഴ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു.
തിങ്കളാഴ്ച വണ്ടാനത്തു നിന്നു കായംകുളത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ യാത്ര ചെയ്ത തോട്ടപ്പള്ളി സ്വദേശിയായ യുവതിക്കാണ് ടിക്കറ്റിന്റെ ബാക്കി തുക കൊടുക്കാതെ യുവാവായ കണ്ടക്ടര്‍ പകരം മൊബൈല്‍ നമ്പര്‍ എഴുതി കൊടുത്തത്.
തോട്ടപ്പള്ളിയില്‍ ബസിറങ്ങിയ യുവതി സഹോദരനെയും കൂട്ടി അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിയ ടിക്കറ്റും എല്‍പിച്ചു. തുടര്‍ന്നു പൊലീസ് ഈ മൊബൈല്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ചൊവ്വാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തിയ കണ്ടക്ടര്‍ യുവതിയുടെ സഹോദരനോട് ക്ഷമാപണം നടത്തി. ഇനി ആവര്‍ത്തിക്കില്ലെന്നു എസ്‌ഐയ്ക്ക് ഉറപ്പുനല്‍കി. തുടര്‍ന്നു താക്കീതു നല്‍കി പൊലീസ് വിട്ടയച്ചു.


Click it and Unblock the Notifications