Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനാഥ്:പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദൂരൂഹത?

Srinath
ആലപ്പുഴ: അടുത്തിടെ അന്തരിച്ച നടന്‍ ശ്രീനാഥിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതില്‍ അപാകതയുണ്ടെന്ന് തിലകന്‍.

ചൊവ്വാഴ്ച ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു തിലകന്‍. നടന്‍ ജഗദീഷിന്റെ ഭാര്യ ജോലി നോക്കുന്ന ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശ്രീനാഥിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് സംശയിക്കപ്പെടേണ്ടതാണ്,

തൊഴില്‍ സംരക്ഷണം ലഭിക്കാത്തതുകൊണ്ടാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ഇതൊരു സ്വാഭാവിക മരണമല്ല. കോതമംഗലത്താണ് അദ്ദേഹത്തിന്റെ മരണം നടന്നത്. അതിന്റെ സമീപ പ്രദേശങ്ങളായ കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ശ്രീനാഥിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചില്ല.

ജഗദീഷിന്റെ ഭാര്യ ജോലിനോക്കുന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ട്. ജഗദീഷ് മുന്‍കൂര്‍ ജാമ്യം എടുക്കുന്ന തരക്കാരനാണ്- തിലകന്‍ ആരോപിച്ചു.

അമ്മ, ഫെഫ്ക തുടങ്ങിയ സിനിമാ സംഘടനകളെ താന്‍ പൊളിച്ചടുക്കുമെന്ന് കോട്ടയത്ത് നടന്ന ഒരു യോഗത്തിലും തിലകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തിലകന് ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറായി. ഐസക് തോമസ് സംവിധാനം ചെയ്യുന്ന ഓള്‍ എലോണ്‍ ഇന്‍ കേരള എന്ന കനേഡിയന്‍ ചിത്രത്തില്‍ ഒരു സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് തിലകന്‍ അഭിനയിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+