ചൈനയില്‍ സ്‌കൂള്‍ കൂട്ടക്കൊല വീണ്ടും

വടക്കന്‍ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ നാന്‍സെങിലായിരുന്നു ഈ കൂട്ടക്കൊല നടന്നത്. കൊലപാതകങ്ങള്‍ക്ക് ശേഷം അക്രമി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമിയെ കുറിച്ചോ, ആക്രമണത്തിന്റെ പ്രേരണ എന്തായിരുന്നുവോ എന്ന് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ചൈനയിലെ അഞ്ച് സ്‌കൂളില്‍ സമാനമായ രീതിയില്‍ കൂട്ടക്കൊലകള്‍ അരങ്ങേറിയിരുന്നു. ആക്രമണങ്ങള്‍ പതിവായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചകളില്‍ രാജ്യത്തെ സ്‌കൂളുകളിലെ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
പുരോഗതിയിലേക്കുള്ള കുതിപ്പിനൊപ്പം സാമൂഹിക ജീവിതത്തില്‍ സൃഷ്ടിയ്ക്കപ്പെടുന്ന സമ്മര്‍ദ്ദങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് സാമൂഹികശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications