ഡേവിഡ് കാമറോണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളുമായി സഖ്യത്തിലെത്താന്‍ ധാരണയായത്.
ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുമായി സമ്പൂര്‍ണ സഖ്യമാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് കാമറോണ്‍ പറഞ്ഞു. 13 വര്‍ഷത്തെ ഭരണത്തിനുശേഷമാണ് ലേബര്‍ പാര്‍ട്ടി അധികാരമൊഴിയുന്നത്.
ഇതിന് മുന്നോട്ടിയായി നിലവിലെ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ രാജിവെച്ചു. ചൊവ്വാഴ്ച വൈകിട്ട് ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ബ്രൗണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഡേവിഡ് കാമറോണ്‍ പിന്‍ഗാമിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തുടര്‍ന്ന് കാമറോണും ബക്കിങ്ഹാം കൊട്ടാരത്തിലെത്തി പ്രധാനമന്ത്രിയാകാനുള്ള അവകാശം ഉന്നയിച്ചു. ലിബറല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കാമറോണിനെ പുതിയ പ്രധാനമന്ത്രിയായി ബ്രിട്ടീഷ് രാജ്ഞി നാമനിര്‍ദേശം ചെയ്തതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് കൂടുതല്‍ സീറ്റ് നേടിയത്. എന്നാല്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കാനായില്ല.
കണ്‍സര്‍വേറ്റീവ് - 306, ലേബര്‍ - 258, ലിബറല്‍ ഡമോക്രാറ്റ് - 57 എന്നിങ്ങനെയാണ് പാര്‍ലമെന്റിലെ കക്ഷിനില. കേവല ഭൂരിപക്ഷത്തിനു 326 അംഗങ്ങളാണു വേണ്ടത്. ചെറിയ പാര്‍ട്ടി അംഗങ്ങളും സ്വതന്ത്രരുമായി 28 പേരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications