ബ്ലാക്ക്ബെറി ഒബാമ ഐപാഡിനെതിരെ

ഈ സാങ്കേതികവിദ്യകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതും രാജ്യത്തിനും ജനാധിപത്യത്തിനും മേല്‍ പുതിയ സമ്മര്‍ദങ്ങള്‍ സൃഷ്ടിയ്ക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. പലവിധ കാര്യങ്ങള്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറുമെന്ന നിലയില്‍ വന്നിറങ്ങുന്ന കാലഘട്ടത്തിലാണ് യുവാക്കളെന്ന് അദ്ദേഹം പറഞ്ഞു.
'വിമോചന മാര്‍ഗം, ശാക്തീകരണ ഉപകരണം, വിനോദ രൂപം എന്നൊക്കെയുള്ള നിലയില്‍ ഐപോഡും ഐപാഡും എക്‌സ്‌ബോക്‌സും പ്ലേ സ്റ്റേഷനുമെല്ലാം എങ്ങനെയെങ്കിലും പ്രവര്‍ത്തിക്കുന്നതായി എനിക്കറിയില്ല-അദ്ദേഹം തുറന്നടിച്ചു.
എന്നാല്‍ ബ്ലാക്‌ബെറി ഫോണിന്റെ അടിമയെന്ന് വിശേഷണമുള്ള ഒബാമയുടെ പുതിയ നിലപാട് തീര്‍ത്തും വിചിത്രമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഇത്തരമൊരു വിമര്‍ശനം വേണമോയെന്നാണ് വിമര്‍ശകര്‍ അദ്ദേഹത്തോട് ചോദിയ്ക്കുന്നത്.












Click it and Unblock the Notifications