Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപിയും

BJP backs CPM over 'CBI misuse'
ദില്ലി: ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം വാദത്തിന് ബിജെപിയുടെ പിന്തുണ. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ലാവലിന്‍ കേസെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രം പരിശോധിച്ചാല്‍ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാകുമെന്ന് പ്രമുഖ നിയമജ്ഞന്‍ കൂടിയായ മുതിര്‍ന്ന ബിജെപി നേതാവ് അരു ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 'സിബിഐയെ ദുരുപയോഗിക്കുന്നു' എന്ന വിഷയത്തില്‍ ദില്ലിയില്‍ ബിജെപി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ലാവ്‌ലിന്‍ കേസിനെ അരുണ്‍ ജെയ്റ്റിലി പരാമര്‍ശിച്ചത്.

ലാവ്‌ലിന്‍ കേസിന്റെ കുറ്റപത്രം താന്‍ കണ്ടിരുന്നു. തന്റെ അഭിഭാഷക ജീവിതത്തില്‍ ലാവ്‌ലിന്‍ കേസിലേതുപോലെ ഇത്ര വിശ്വാസ്യതയില്ലാത്ത സിബിഐ കുറ്റപത്രം കണ്ടിട്ടില്ല.

സിപിഎം നേതാവിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയിലാണ് സിബിഐ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവും. കേരളത്തില്‍ യുഡിഎഫിനു നേട്ടമുണ്ടാക്കാനാണ് സിബിഐയുടെ കളികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+