• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയറാം രമേശ് രാജിസന്നദ്ധത അറിയിച്ചുവെന്ന് സൂചന

  • By Lakshmi

ദില്ലി: ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടികളെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ താക്കീത് ലഭിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേശ് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.

രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് രമേശ് തിങ്കളാഴ്ച പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന.പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ചര്‍ച്ച ചെയ്തുവെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. രാജിസന്നദ്ധത പ്രകടിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകളോട് പരിസ്ഥിതിമന്ത്രിയുടെ ഓഫീസ് ഇതേവരെ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച വൈകിട്ട് ചേരുന്ന കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. വിദേശത്തുവച്ച് വച്ച് സ്വന്തം രാജ്യത്തിന്റെ വിദേശനയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ രമേശിന്റെ നടപടിക്ക് പിന്തുണ നല്‍കേണ്ടതില്ല എന്നാണ് മിക്ക നേതാക്കളുടെയും തീരുമാനം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നടത്തിയ ചൈന സന്ദര്‍ശനത്തിലാണ് ജയറാം രമേശ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ ചൈന കമ്പനികളെ അനാവശ്യമായി ഭയപ്പെടുന്നു എന്നും ചൈനയുടെ നിക്ഷേപങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത് എന്നും മന്ത്രി ബീജിംഗില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലത്തിന്റെ നയങ്ങളില്‍ മാറ്റം ആവശ്യമാണെന്നും ജയറാം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ആഭ്യന്തരമന്ത്രി പി ചിദംബരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതെതുടര്‍ന്ന് ജയ്‌റാം രമേശിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളിച്ചുവരുത്തി താക്കീത് നല്‍കുകയുംചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more