കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായ പരാമര്‍ശം; നിതിന്‍ ഗഡ്കരി വിവാദത്തില്‍

  • By Lakshmi
Google Oneindia Malayalam News

Gadkari
ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെയും നന്ദിയുള്ള നായകളോട് ഉപമിച്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന വിവാദമാവുന്നു.

പാര്‍ലമെന്റില്‍ വിലക്കയറ്റത്തിനെതിരെ ഖണ്ഡന പ്രമേയം കൊണ്ടുവന്നപ്പോള്‍ എസ്പി നേതാവും ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഗഡ്കരി രണ്ടു നേതാക്കളും നന്ദിയുള്ള നായകളെപ്പോലെയാണെന്ന് പറഞ്ഞത്.

ചണ്ഡീഗഡില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി റാലിയിലാണ് ഗഡ്കരി കഠിനമായ ഭാഷയില്‍ ഇവരെ വിമര്‍ശിച്ചത്.

മുലായവും ലാലുവും സിംഹങ്ങളെ പോലെയാണ് അലറിയത്. എന്നാല്‍, പിന്നീട് സോണിയയുടെയും കോണ്‍ഗ്രസിന്റെയും കാല് നക്കുന്ന നായകളെ പോലെ തലതാഴ്ത്തി. അവര്‍ സിബിഐയെ ഭയമുള്ളതുകൊണ്ടാണ്് എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കാഞ്ഞത്.

ആര്‍ജെഡിയും എസ്പിയും ബിഎസ്പിയും പ്രതിപക്ഷത്താണെങ്കിലും അവര്‍ കോണ്‍ഗ്രസിന്റെ ഇഷ്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഗഡ്കരി കുറ്റപ്പെടുത്തിയിരുന്നു.

ഗഡ്കരിയുടെ പരാമര്‍ശത്തെ എസ്പിയും ആര്‍ജെഡിയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഗഡ്കരി അസഭ്യ വാക്കുകള്‍ ഉപയോഗിച്ചത് പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം, തന്റെ പ്രസ്താവന നേതാക്കളെ മുറിപ്പെടുത്തിയെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് ഗ്ഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായാണ് അത്തരം വാചകം ഉപയോഗിച്ചതെന്നും ഗഡ്കരി വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X