കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ അധികൃതര്‍ കൊല്ലാന്‍ ശ്രമിക്കുന്നു: നളിനി

  • By Ajith Babu
Google Oneindia Malayalam News

Nalini
ചെന്നൈ: തന്റെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനി പരാതിപ്പെട്ടു. ജയിലധികൃതര്‍ തന്നെയാണ് ഭീഷണിയെന്ന് നളിനി തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ല തവണ ശ്രമം നടത്തിയതായും നളിനി എഡിജിപി കെ.ആര്‍ ശ്യാംസുന്ദറിന് അയച്ച മറ്റൊരു കത്തില്‍ പറയുന്നു. കുറെ ദിവസങ്ങളായി താന്‍ താമസിക്കുന്ന സെല്ല് വൃത്തിയാക്കിയിട്ടില്ല. മുറിയില്‍ നിരോധിച്ച വസ്തുക്കള്‍ കൊണ്ടുവന്നിട്ട് തന്നെകുടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് നളിനി ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നളിനിയുടെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ ജയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.

പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ച സമിതിയോട് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X