കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ ജോലിച്ചെയ്യുന്നതിന് ഫത് വ ഇല്ലെന്ന്

  • By Lakshmi
Google Oneindia Malayalam News

ലഖ്‌നൊ: മുസ് ലിം സ്ത്രീകള്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ ഫത്‌വ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ദാറുല്‍ ഉലും ദിയോബന്ദ് ഇസ്‌ലാമിക് സെമിനാരി നിഷേധിച്ചു.

ജോലിക്കുപോകുന്നവര്‍ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കണമെന്നുമാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ എന്നും സെമിനാരി വക്താവ് മൗലാന അദ്‌നാന്‍ മുന്‍ഷി അറിയിച്ചു.

വനിതകള്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മതനിയമപ്രകാരം ഹറാം ആണെന്നും അന്യപുരുഷന്റെ കൂടെ ജോലി ചെയ്യുന്നതും തുറന്നുസംസാരിക്കുന്നതും നിഷിദ്ധമാണെന്നും അതിനാല്‍ ജോലിചെയ്യുന്നത് മതത്തിനെതിരാണെന്നും പറഞ്ഞാണ് ഫത് വ പുറപ്പെടുവിച്ചതെന്നായിരുന്നു വാര്‍ത്ത.

മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ കൂട്ടുന്നതിനായുള്ള ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ഏറെ പ്രതീക്ഷയുയര്‍ത്തുന്ന വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെടുമെന്ന പ്രതീക്ഷ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുറപ്പെടുവിച്ച ഫത് വയ്‌ക്കെതിരെ മുസ് ലിം സമുദായത്തിനകത്തുനിന്നുതന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X