കസബിനെ തൂക്കിലേറ്റാമെന്ന് മുന്‍ ആരാച്ചാര്‍

മറ്റ് നിയമതടസ്സങ്ങളില്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ കസബിന്റെ വധശിക്ഷ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയുടെ പ്രസ്താവനയ്ക്കുപിന്നാലെയാണ് 73കാരനായ മുന്‍ ആരാച്ചാര്‍ വധിശിക്ഷ നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അജ്മല്‍ കസബിനെ പുനെയിലെ യേര്‍വാഡാ ജയിലിലോ അല്ലെങ്കില്‍ നാസിക്കിലോ ഔറംഗബാദിലോ തൂക്കിലേറ്റാനാണ് സാധ്യതയെന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രി രമേഷ് ഭഗ്‌വെ അറിയിച്ചിട്ടുണ്ട്.
കസബിന്റെ വധശിക്ഷയെ എല്ലാവരും സ്വാഗതം ചെയ്തുവെങ്കിലും തൂക്കിലേറ്റാന്‍ ഒരു ആരാച്ചാര്‍പോലും ജയിലധികൃതരുടെ പക്കല്‍ ഇല്ലെന്ന അവസ്ഥ പരക്കെ വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്റോറില്‍ നിന്നും ഒരു മുന്‍ ആരാച്ചാരുടെ മകന്‍ ശിക്ഷ നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിരുന്നു.
തന്റെ 33 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഭീകരരടക്കം 101 ഓളം പേരെ തൂക്കിലേറ്റിയ അര്‍ജുന്‍ ജാഥവ് തുടര്‍ച്ചയായ ഭീഷണികള്‍ കാരണം ഭാര്യ പാര്‍വതി ജാഥവിനോടൊപ്പം മക്കളില്‍നിന്നു പോലും അകന്ന് ജീവിക്കുകയാണ്.
ആറ് മാസത്തില്‍ കൂടുതല്‍ ഒരിടത്ത് താമസിക്കാനുള്ള അവസരം സര്‍വീസില്‍നിന്ന് വിരമിച്ചശേഷം കഴിഞ്ഞ 14 വര്‍ഷങ്ങളായി തനിക്കുണ്ടായിട്ടില്ലെന്നാണ് അര്‍ജുന്‍ജാഥവ് പറഞ്ഞത്. എങ്കിലും നിരപരാധികളെ വധിച്ച കസബിനെ തൂക്കിലേറ്റാന്‍ താന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്.












Click it and Unblock the Notifications