വഴക്കുതീര്‍ക്കാന്‍ ചെന്നയാള്‍ കുത്തേറ്റ് മരിച്ചു

സംഭവത്തില്‍ കോയയുടെ പിതൃസഹോദരന്റെ മകളുടെ ഭര്‍ത്താവ് ഫറോക്ക് സ്വദേശി സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സിദ്ദിഖ് സ്ഥിരമായി മദ്യപിച്ചു വഴക്കുണ്ടാക്കാറുണ്ടായിരുന്നുവത്രേ. ബുധനാഴ്ച രാവിലെ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതു കണ്ട് കോയ ഇടപെടുകയായിരുന്നു. ഇതില്‍ കുപിതനായ സിദ്ദിഖ് കോയയെ കത്തികൊണ്ടു കുത്തി.
ഇടതു കഴുത്തില്‍ ആഴത്തിലേറ്റ മുറിവുമായി ഏതാനും അടി നടന്ന കോയ നിലത്തുവീണു. ഓടിക്കൂടിയ സമീപവാസികള്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ മരണം സംഭവിയ്ക്കുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സിദ്ദിഖിനെ അയല്‍വാസികളാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സിയാംകണ്ടം അങ്ങാടിയിലെ മത്സ്യവ്യാപാരിയാണു കോയ.












Click it and Unblock the Notifications