ടോട്ടല്‍ ഫോര്‍ യു: ശബരിയുടെ കൂട്ടുകാരി കീഴടങ്ങി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു കേസിലെ പ്രതിയും കൂട്ടുകാരിയുമായിരുന്ന എയര്‍ഹോസ്റ്റസ് ലക്ഷ്മി മോഹന്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി മുങ്ങിനടക്കുകയായിരുന്നു ഇവര്‍.
കേസില്‍ വിചാരണ നേരിട്ടുകൊള്ളാമെന്ന ഉറപ്പിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തുടര്‍ന്ന് കീഴ്‌ക്കോടതിയില്‍ ജാമ്യക്കാര്‍ സഹിതം കീഴടങ്ങി ജാമ്യമെടുക്കുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് ലക്ഷ്മി മോഹന്‍.
ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ജാമ്യം നേടിയത്. ഇനി ആറു കേസുകളില്‍ ജാമ്യം കിട്ടേണ്ടതുണ്ട്. മെയ് 20 വരെ ലക്ഷ്മിമോഹനെ അറസ്റ്റ് ചെയ്യരുതെന്ന്ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications