വിഎസിനെ തള്ളി;സിപി തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറി

സിപി നാരായണനെ സെക്രട്ടറിയാക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം നേരത്തേ വിഎസ് തള്ളിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് താല്പ്പര്യമില്ലാത്തതിനാല് നാരായണന് പകരം മറ്റൊരു പേര് പാര്‍ട്ടി നിര്ദ്ദേശിയ്ക്കുമെന്നായിരുന്നു സൂചന.
എന്നാല്‍ പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് ഔദ്യോഗിക പക്ഷം സംസ്ഥാന സെക്രട്ടറിയേറ്റിലും സമിതിയിലും ഉറച്ച നിലപാടെടുത്തു. ഔദ്യോഗികനേതൃത്വം മുന്‍തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ കേന്ദ്രനേതൃത്വവും അത് അംഗീകരിച്ചു.
വിഎസിനെതിരെയുള്ള നീക്കം അവിടെയും അവസാനിച്ചില്ല. കിനാലൂര്‍ പ്രശ്നത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ക്കെതിരെ ഔദ്യോഗികപക്ഷം കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്.
വ്യവസായമന്ത്രി എളമരം കരീമിനു മീതെ കൂടി മുഖ്യമന്ത്രി നടത്തിയ നീക്കങ്ങള്‍ അവിടെ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നായിരുന്നു വിമര്‍ശനം. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പ്രശ്നം വഷളാക്കി. വിഎസിന്റെ നടപടികള്‍ കിനാലൂരില്‍ സര്‍ക്കാര്‍ എന്തോ തെറ്റ് ചെയ്തെന്ന ധാരണയാണ് ജനങ്ങളില്‍ പരത്തിയത്. തീവ്രവാദശക്തികള്‍ക്ക് പിന്തുണയേകുന്ന നീക്കം അംഗീകരിയ്ക്കാന്‍ കഴിയില്ല. പൊലീസിന്റെ ആത്മവീര്യം കെടുത്ത നടപടികളെന്ന ആരോപണവും വിഎസിനെതിരെ ഉയര്‍ന്നു.
ജനങ്ങളെ ബോധ്യപ്പെടുത്തി കിനാലൂര്‍ പദ്ധതിയുമായി മുന്നോട്ടുനീങ്ങാന്‍ സംസ്ഥാനകമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications