Get Updates
Get notified of breaking news, exclusive insights, and must-see stories!

10വയസ്സുകാര്‍ 8വയസ്സുകാരിയെ പീഡിപ്പിച്ചു

ലണ്ടന്‍: എട്ടു വയസ്സുകാരിയെ പത്തുവയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കേസ്.

രാജ്യത്തെ ബലാത്സംഗ കേസുകളിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റാരോപിതരുടെ നിരയിലാണ് ഈ കേസിലെ പ്രതികളുടെ സ്ഥാനം. എന്നാല്‍, ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന ബലാത്സംഗ കുറ്റം നിഷേധിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്ക് ഒരു 'ടെഡി ബിയര്‍' പാവ നല്‍കിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ബലാത്സംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പാവയും പിടിച്ച് എട്ട് വയസ്സുകാരി നടത്തിയ വിവരണം റെക്കോഡ് ചെയ്ത് കോടതിയെ കേള്‍പ്പിക്കുകയായിരുന്നു.

വയലിലും ഫഌറ്റുകള്‍ക്ക് പിന്നിലുള്ള ഒരു ഷെഡിലും കൊണ്ടുപോയാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2009 കഴിഞ്ഞ ഒക്ടോബറില്‍ മിഡില്‍സെക്‌സിലെ ഹേയ്‌സിലാണ് സംഭവം നടന്നത്. അനുജത്തിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്നെ ആണ്‍കുട്ടികള്‍ പിടിച്ചുകൊണ്ട് പോയതെന്ന് പെണ്‍കുട്ടി പറയുന്നു.

ബലാത്സംഗത്തിന് ഇരയായ ശേഷം വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+