32 ബസ് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു
ഭോപാല്‍: മധ്യപ്രദേശില്‍ 32 ബസ് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു. ബസ് വൈദ്യുതി പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കിഴക്കന്‍ മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് അപകടം.
അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പണ്‍ഡ്രോയില്‍ നിന്ന് മാണ്ട്‌ലയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്്റ്റിലിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്നെങ്കിലും വൈദ്യുതി ബന്ധം നിലയ്ക്കാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.












Click it and Unblock the Notifications