100 രൂപ കളഞ്ഞതിന് മകളെ അടിച്ചുകൊന്നു
കട്ടക്: ചന്തയില്‍ പോകുന്നവഴിയ്ക്ക് കൈവശമുണ്ടായിരുന്ന 100 രൂപ കളഞ്ഞതിന് പിതാവ് മര്‍ദ്ദിച്ച പെണ്‍കുട്ടി മരിച്ചു. ഒറീസയിലെ കട്ടക് ജില്ലയിലെ മാല്‍ഗോഡൌണിലാണ് സംഭവം നടന്നത്.
ബ്രുദാബന്‍ ബഹ്‌റ എന്നയാളാണ് 100 രൂപ നഷ്ടപ്പെടുത്തിയതില്‍ കോപാകുലനായി മകളെ മര്‍ദ്ദിച്ചത്. അടിയേറ്റ് അബോധാവസ്ഥയിലായ ഒമ്പത് വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മറ്റ് പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
റിക്ഷാ ജോലിക്കാരനാണ് ബഹ്‌റ. താന്‍ രണ്ട് തവണ മകളെ മര്‍ദ്ദിച്ചതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.എന്നാല്‍, ഇയാളുടെ ഭാര്യ അത്തരമൊരു സംഭവത്തെ കുറിച്ച് അറിയില്ല എന്നാണ് പൊലീസിനോട് പറഞ്ഞത്.
പെണ്‍കുട്ടിയുടെ മരണത്തെ കുറിച്ച് വിവരം നല്‍കാന്‍ അയല്‍ക്കാരും ബന്ധുക്കളുമൊന്നും തയ്യാറായിട്ടില്ല എന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications